മണത്തണ: കോട്ടയത്ത് കുറവിലങ്ങാട് ബസ് അപകടത്തിൽ മരണപ്പെട്ട മണത്തണ സ്വദേശിനി കരിയാടൻ വീട്ടിൽ സിന്ധു പ്രബീഷിന്റെ (45) സംസ്ക്കാരം നാളെ ( 28-10-2025) രാവിലെ 11 മണിക്ക് മണത്തണയിലെ കുടുംബശ്മശാനത്തിൽ നടക്കും. ഇന്ന് പുലർച്ചെയായിരുന്നു സിന്ധുവും സംഘവും സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കുറവിലങ്ങാട് വച്ച് അപകടത്തിൽ പെടുന്നത്. സിന്ധുവിന്റെ ബന്ധുക്കൾ കോട്ടയത്ത് എത്തി. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി നാളെ പുലർച്ചയോടെ മൃതദേഹം മണത്തണയിൽ എത്തിക്കും.
Swadeshini Sindhu Prabeesh will be tomorrow.






































